Pages

Wednesday, 8 February 2012

Check out Kottayam District News,Local News,കോട്ടയം ,ഭക്തിയുടെ നിറവില്‍ തൈപ്പൂയം ആഘോഷിച്ചു ,Kerala - Mathrubhumi

Check out Kottayam District News,Local News,കോട്ടയം ,ഭക്തിയുടെ നിറവില്‍ തൈപ്പൂയം ആഘോഷിച്ചു ,Kerala - Mathrubhumi

ഭക്തിയുടെ നിറവില്‍ തൈപ്പൂയം ആഘോഷിച്ചു

12



കോട്ടയം:സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങളില്‍ ആചാരപ്പൊലിമയോടെ ചൊവ്വാഴ്ച ആര്‍ഭാടപൂര്‍വ്വം തൈപ്പൂയം ആഘോഷിച്ചു. വിശേഷാല്‍ പൂജകള്‍, പാല്‍ക്കാവടി, ഭസ്മക്കാവടി, മഹാപ്രസാദമൂട്ട് എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍.

ഉദയനാപുരം, കിടങ്ങൂര്‍, ആര്‍പ്പൂക്കര, നീണ്ടൂര്‍, പേരൂര്‍, തിരുവഞ്ചൂര്‍, ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെമുതല്‍ ദര്‍ശനത്തിരക്കുണ്ടായിരുന്നു. ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ രാവിലെ പാല്‍ക്കാവടി അഭിഷേകവും വൈകീട്ട് ഭസ്‌കക്കാവടിയും ഉണ്ടായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ഭക്തര്‍ കാവടിഘോഷയാത്രയില്‍ പങ്കെടുത്തു.

കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലേക്ക് രാവിലെ വിവിധ കരകളില്‍ നിന്ന് പാല്‍ക്കാവടി ഘോഷയാത്രയും വൈകീട്ട് ഭസ്മക്കാവടിയും ഉണ്ടായിരുന്നു. പാലാ ഇടപ്പാടി ആനന്ദഷണ്‍മുഖക്ഷേത്രത്തില്‍ തൈപ്പൂയ ആഘോഷത്തോടെ ഉത്സവം സമാപിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്ന് ഭക്തരുടെ പാല്‍ക്കാവടി, ഭസ്മക്കാവടി ഘോഷയാത്രകള്‍ ഉണ്ടായിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു കാവടിഘോഷയാത്രകള്‍.

സുബ്രഹ്മണ്യന്റെ ഉപദേവപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും വിശേഷാല്‍ചടങ്ങുകളോടെ തൈപ്പൂയം ആഘോഷിച്ചു.


1 comment: